ഇലഞ്ഞി സെന്റ് ഫിലോമിനസിൽ കിഡ്‌സ് ഫെസ്റ്റ് .
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ കിഡ്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം വൈക്കം ഡി.വൈ .എസ്.പി സിബിച്ചൻ ജോസഫ് നിർവഹിച്ചു. പൊതുസമ്മേളനത്തിൽ
ഫാ.ഡോ. ജോൺ ജോർജ് അധ്യക്ഷനായി. ജോജു ജോസഫ്,
ജാസ്മിൻ ജേക്കബ് , സാലി കെ. മത്തായി, ജോയ്സി പോൾ
എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക്
ജാസ്മിൻ ജേക്കബ് , സാലി കെ. മത്തായി , ജോയ്സി പോൾ,
സൂസൻ പ്രകാശ് എന്നിവർ നേതൃത്വം നൽകി. വിവിധ
പരിപാടികളിലായി തൊള്ളായിരം കുട്ടികൾ സ്റ്റേജിൽ പ്രോഗ്രാം
അവതരിപ്പിച്ചതായി മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി അറിയിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ കിഡ്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം വൈക്കം ഡി.വൈ .എസ്.പി സിബിച്ചൻ ജോസഫ് നിർവഹിക്കു
ന്നു.
