Back To Top

October 28, 2024

പാമ്പാക്കുട വലിയ പള്ളിയിൽ ദിശതാബ്തി പെരുന്നാൾ

By

 

 

പിറവം : പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ദിശതാബ്തി പെരുന്നാളിന് തുടക്കം കുറിച്ച് എം പി ജോർജ്ജ് കോറെപ്പിസ്കോപ്പ കൊടിയേറ്റി. വികാരി മലങ്കര മൽപ്പാൻ കോനാട്ട് ജോൺസ് എബ്രഹാം റീശ് കോറെപ്പിസ്കോപ്പ, സഹ വികാരിമായ ഫാ. പോൾ ജോൺ കോനാട്ട്, ഫാ. ടോം ബേബി വെട്ടികുഴിയിൽ എന്നിവർ സംബന്ധിച്ചു. അഞ്ചൽപെട്ടി, ചെട്ടിക്കണ്ടം, പിറമാടം എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ പാമ്പാക്കുട പള്ളിയിൽ സംഗമിച്ചു. അനുമോദന സമ്മേളനം കണ്ടനാട് വെസ്റ്റ് ‘സഹായ മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിനിമ അവാർഡ് നേടിയ പോൾസൺ സ്കറിയ, റാങ്ക് ജോതാവ് ഡോ.അലീന രാജൻ എന്നിവരെ അനുമോദിച്ചു.

ചൊവ്വ രാവിലെ 8.30 മുതൽ കുർബാന. ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ കാർമ്മികനാകും. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ. രാത്രി 7 ന് കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായിതെരുവ്.

 

ചിത്രം : പാമ്പാക്കുട വലിയ പള്ളിയുടെ ദ്വിശതാബ്ദി പെരുന്നാളിന് എം പി ജോർജ്ജ് കോറെപ്പിസ്കോപ്പ കൊടി ഉയർത്തുന്നു.

 

Prev Post

ആട് വസന്ത പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ നടത്തി.

Next Post

നിര്യാതയായി.     

post-bars