ലൈഫ് പദ്ധതിക്കെതിരെയുള്ള പരാതി – വ്യക്തി വിരോധം മൂലം .
പിറവം : മണീട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിക്കെതിരെ നൽകിയ പരാതി സമീപവാസിയോടുള്ള വ്യക്തി വിരോധം മൂലം
അയാൾക്ക് വീട് നിർമ്മാണത്തിന്റെ അടുത്ത ഗഡു കിട്ടാതിരിക്കാനുള്ള ഗൂഡ ലക്ഷ്യം മാത്രമാണെന്നും മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ്. സംസ്ഥാന സർക്കാരിന്റെ മാർഗ്ഗ നിദ്ദേശങ്ങൾക്കനുസരിച്ചു ഗ്രാമ സഭ കൂടി അനുവദിച്ചവർക്ക് മാത്രമാണ് വീടുകൾ നൽകിയത്. ഇപ്പോൾ പരാതി ഉന്നയിച്ച വ്യക്തി സമീപവാസി യുമായി തർക്കം നില നിൽക്കുന്നത് മൂലം പരാതി ഉന്നയിച്ചു വീടിന്റെ നിർമ്മാണം തടസ്സപ്പെടുത്താനുള്ള നീക്കമാണെന്നും , പഞ്ചായത്തിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു . മണീട് പഞ്ചായത്തിൽ കക്ഷി ഭേദമന്യേ അർഹരായവർക്ക് മാത്രമാണ് വീടുകൾ അനുവദിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.