കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം .
പിറവം : കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തിൽ ഒക്ടോബർ 2 മുതൽ 13 വരെയുള്ള തീയതികളിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം , സർവ്വൈശ്വര്യ പൂജ , അദ്ധ്യാന്മിക പ്രഭാഷണങ്ങൾ, കലാപരിപാടികൾ, പൂജ വെയ്പ്പ് , വിദ്യാരംഭം തുടങ്ങിയ പരിപാടികളോടെ ആഘോഷിക്കും. ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ആരംഭം ഇന്ന് വൈകീട്ട് 5 മണിക്ക് താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി യജ്ഞ വേദിയിൽ ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ദിവസവും ശ്രീമദ് ദേവ് ഭാഗവത പരായണം, ആചാര്യ പ്രഭാഷണം, ദീപാരാധന, സമൂഹ പ്രാർത്ഥന, അന്നദാനം എന്നിവ നടക്കും. ഒക്ടബർ 10 – ന് പൂജ വെയ്പ്പ് , 11 -ന് മഹാനവമി .
