തൊഴിലാളി യൂണിയൻ നേതാവ് പി.പി ജോസഫിനെ അനുസ്മരിച്ചു
പിറവം : കർഷക തൊഴിലാളി യൂണിയൻ നേതാവും സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം, ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ മുളന്തുരുത്തിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന പി.പി ജോസഫിൻ്റെ അനുസ്മരണം സി.പി.ഐ.എം തൃപ്പുണിത്തുറ ഏരിയാ സെക്രട്ടറി പി.വാസുദേവൻ മുളന്തു ത്തി അമ്പേലിമലയിൽ ഉദ്ഘാടനം ചെയ്തു . ആശുപത്രിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രകടനം അമ്പേ ലിമലയിൽ പി.പി ജോസഫിൻ്റെ സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൻ മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ ജോഷി, എം.എൻ കിഷോർ, , എൻ.ടി കുഞ്ഞുമോൾ ,കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി എം.ടി ഹരിദാസ്, ബ്രാഞ്ച് സെക്രട്ടറി സുശീല എന്നിവർ സംസാരിച്ചു. സ: പി.പി ജോസഫിൻ്റെ കുടുംബാംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
ചിത്രം : കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്ന പി.പി ജോസഫിൻ്റെ അനുസ്മരണം സി.പി.ഐ.എം തൃപ്പുണിത്തുറ ഏരിയാ സെക്രട്ടറി പി.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു.
