Back To Top

March 25, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1877 പരാതികള്‍

പിറവം : ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1877 പരാതികള്‍.കൊച്ചി മണ്ഡലത്തില്‍ നിന്നാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്. സിവിജില്‍ ആപ്ലിക്കേഷന്‍ മുഖേന ലഭിച്ച പരാതികളില്‍ 1851 എണ്ണം ശരിയാണെന്ന് കണ്ടെത്തുകയും 22 എണ്ണം കഴമ്ബില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയും ചെയ്തു. നാല് പരാതികളില്‍ നടപടി പുരോഗമിക്കുകയാണ്.

 

കൊച്ചി മണ്ഡലത്തില്‍ 224 പരാതികള്‍. എറണാകുളം-195, മൂവാറ്റുപുഴ-176, കുന്നത്ത്‌നാട്-174, പെരുമ്ബാവൂര്‍-163, വൈപ്പിന്‍-156, തൃപ്പൂണിത്തുറ-133, കോതമംഗലം-115, ആലുവ തൃക്കാക്കര മണ്ഡലങ്ങളില്‍-99, കളമശേരി-93, പറവൂര്‍-88, പിറവം-82, അങ്കമാലി-77 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളില്‍ ലഭിച്ചിട്ടുളള പരാതികളുടെ എണ്ണം. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ലക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

 

Prev Post

യുഡിഎഫ് മണീട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

Next Post

പിറവം ബി. പി. സി യിൽ കോളജ് ഡേ ആഘോഷിച്ചു

post-bars