Back To Top

November 27, 2023

ഇടപ്പള്ളിച്ചിറ പള്ളിയിൽ ആദ്യ ഫലപെരുന്നാൾ കൊടിയേറി

 

പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ സി.എസ്.ഐ സെന്റ്.ആൻഡ്രൂസ് പള്ളിയിൽ ആദ്യഫല പെരുന്നാളിന് കൊടിയേറി. 29,30 തീയതികളിലാണ് പെരുന്നാൾ. പള്ളിയുടെ 135-ാം മത് സ്ഥാപക ദിനാഘോഷങ്ങളും സ്തോത്ര ശുശ്രൂഷയും ഇതോടൊപ്പം നടക്കും. ഞായറാഴ്ച രാവിലെ വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയെ തുടർന്ന് ഇടവക വികാരി റവ.ജെസ്സ് മാത്യു കൊടിയേറ്റി.

29 ന് വൈകിട്ട് 6.30 ന് പാലച്ചുവട് കവലയിലേക്ക് പ്രദക്ഷിണം. തുടർന്ന് 8.30 ന് നടക്കുന്ന ആരാധനയിലും വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയ്ക്കും ഏറ്റുമാനൂർ ഓൾ സെയ്‌ൻസ് സി.എസ്.ഐ പള്ളി വികാരിയും, ഏറ്റുമാനൂർ

വൈദിക ജില്ലാ ചെയർമാനുമായ റവ.അനിയൻ കെ.പോൾ കാർമികത്വം വഹിക്കും.

30 ന് രാവിലെ 7 നാണ് ആദ്യഫല സമാഹരണം. 9.30 ന് ഇടപ്പള്ളിച്ചിറ കവലയിലേക്ക് പ്രദക്ഷിണം.

10 ന് നടക്കുന്ന ആരാധനയ്ക്കും വിശുദ്ധ വചന ശുശ്രൂഷയ്ക്ക് കാട്ടാമ്പാക്കൽ സി.എസ്.ഐ പള്ളി വികാരി റവ.സന്ദീപ് ജേക്കബ്, ഇടവക വികാരി റവ.ജെസ്സ് മാത്യു എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് 1.30 ന് ആദ്യഫല ലേലം നടക്കും.

പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി റവ.ജെസ്സ് മാത്യു, സെക്രട്ടറി മത്തായി ആൻഡ്രൂസ്, കൈക്കാരന്മാരായ സണ്ണി ജോസഫ്, എം.എസ് ചാക്കോ എന്നിവർ അറിയിച്ചു.

Prev Post

കിഴുമുറി കിഴക്കേടത്ത് കുഴിയിൽ ചന്ദ്രൻ (94) അന്തരിച്ചു

Next Post

ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍…

post-bars