Back To Top

July 9, 2024

ത്രിദിന ശില്പശാല ടോക് എച്ചിൽ

 

 

പിറവം : ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം, 2024 ജൂലൈ 10 മുതൽ 12 വരെ “സ്‌മാർട്ട് മാനുഫാക്ചറിംഗ്: അൺലീഷിംഗ് ദ പവർ ഓഫ് ഇൻഡസ്ട്രി 4.0” എന്ന വിഷയത്തിൽ ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു.

ജൂലൈ, 10 -ന് രാവിലെ 9.15 -ന് (രാമാനുജൻ ഹാൾ, ആര്യഭട്ട ബ്ലോക്ക്)

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫസറും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവിയുമായ ഡോ. എം. വി. ജൂഡി ഉദ്‌ഘാടനം നിർവഹിക്കുന്നു

മൊബൈൽ/വെബ് ആപ്പ് ഡെവലപ്‌മെൻ്റ്, ഐഒടി സ്മാർട്ട് സിസ്റ്റങ്ങൾ, ഡാറ്റാ വിഷ്വലൈസേഷൻ ടൂളുകൾ, സ്‌മാർട്ട് മാനുഫാക്‌ചറിംഗിലെ ഇൻഡസ്ട്രി 4.0 ഉപയോഗ-കേസുകൾ എന്നിവയെക്കുറിച്ചു പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധരും , ഇൻഫർമേഷൻ ടെക്നോളജി പ്രൊഫഷണലുകളും നയിക്കുന്ന ഹാൻഡ്‌സ് ഓൺ അധിഷ്ഠിത സെഷനുകൾ ശിൽപശാലയിൽ നടക്കും.

 

Prev Post

കുടുംബശ്രീ അംഗങ്ങൾ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

Next Post

സി.ടി. സുകുമാരൻ മൂല്യങ്ങൾ കാത്ത്‌ സൂക്ഷിച്ച ജനകീയ കളക്‌ടർ.        

post-bars