ലഹരി വസ്തുക്കൾ പോലീസ് പിടി കൂടി .
പിറവം : മണീട്, ചീരക്കാട്ട് പാറയ്ക്ക് സമീപമുള്ള കോട്ടൺ ട്രീ റിസോർട്ടിൽ നിന്നും ലഹരിവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. ബാച്ചിലർ പാർട്ടിയുടെ മറവിൽ നടത്തിയ ഡി.ജെ. പാർട്ടിക്കിടയിൽ ഉപയോഗിക്കുവാൻ കൊണ്ടുവന്ന കഞ്ചാവാണ് പിറവം പോലീസ് പിടിച്ചെടുത്തത്. 7 പേർക്കെതിരെ കേസ് എടുത്തു. രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ ഉപയോഗിച്ച് ഡി.ജെ. പാർട്ടി നടത്തുന്നതിനുള്ള ശ്രമം നടക്കുന്നതായി ഉള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് പിറവം പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവർ രാത്രിയോടെ പോലീസിന്റെ പിടിയിലായത്. പോലീസ് ഡിജെ പാർട്ടി നിർത്തിവെപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
