വള്ളിക്കാവുങ്കൽ കുടുംബയോഗം
പിറവം : ഇലഞ്ഞി ,ഉറുമ്പിപ്പാറയിൽ, എർണ്യാകുളത്തിൽ, പുളിക്കീത്തടത്തിൽ, അഞ്ചേരിൽ, നിരപ്പിൽ തുടങ്ങിയ കുടുംബങ്ങളുടെ പൂർവ്വതറവാടായ വള്ളിക്കാവുങ്കൽ കുടുംബ യോഗത്തിന്റെ വാർഷികം ഇലഞ്ഞി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ജോർജ് എർണ്യാകുളത്തിലിന്റെ വസതിയിൽ ഇന്ന് ശനിയാഴ്ച നടക്കും. പ്രസിഡന്റ് ഉറുമ്പിപ്പാറയിൽ സാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം സെന്റ് പീറ്റേഴ്‌സ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് ഇടത്തുംപറമ്പിൽ ഉദ്ഘാടനം ചെയ്യും. സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ചൂണ്ടച്ചേരി, സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. പി ദേവസ്യ വള്ളിക്കാവുങ്കൽ, ബേബി നിരപ്പിൽ എന്നിവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുടുംബാംഗങ്ങളെ ആദരിക്കും.
