Back To Top

April 13, 2024

യു.ഡി.എഫ്. സ്ഥാനാർഥി തിരഞ്ഞെടുപ്പ്‌- പിറവത്ത്‌ മഹിളാ കോൺഗ്രസ്സ് സമ്മേളനവും റോഡ്‌ ഷോയും നടത്തി.

 

പിറവം : യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യുഡിഎഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ പിറവത്ത് സമ്മേളനവും ടൗണിൽ റോഡ് ഷോയും നടത്തി. സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ ചിത്രവും ചിഹ്നമായ ഓട്ടോറിക്ഷയുടെ പടവും ഉള്ള പ്ലാക്കാർഡുകളും ഉയർത്തി നൂറു കണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ, സമ്മേളനം നടന്ന പിറവം ചിൽഡ്രൻസ് പാർക്കിൽ നിന്നും ആരംഭിച്ച് ടൗൺ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് റോഡ്, കരവട്ടെ കുരിശ്, പഴയ പമ്പുകവല ചുറ്റി ഐ.ബി. ജംഗ്ഷനു സമീപം യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ആയ കൈരളിക്ക് മുന്നിൽ സമാപിച്ചു.നേരത്തെ പിറവം ചിൽഡ്രൻസ് പാർക്കിൽ നടന്ന യു.ഡി.എഫ്മ. ഹിളാ സംഘടനകളുടെ സംയുക്ത കൺവെൻഷൻ മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഷീലബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി സെക്രട്ടറി ആശാ സനൽ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ, ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ, ബ്ലോക്ക് പ്രസിഡൻ്റ് പി.സി. ജോസ്, യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ,മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സൈബ താജുദ്ദീൻ,ജയ സോമൻ, നേതാക്കളായ ജോണി അരീക്കാട്ടിൽ,സുനിൽ എടപ്പലക്കാട്ട്,അരുൺ കല്ലറയ്ക്കൽ.അന്നമ്മ ഡോമി, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.

 

Prev Post

എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചു.

Next Post

വിഷുവിനും സപ്ലൈക്കോ കാലി- റീത്തു വച്ചു പ്രതിഷേധിച്ചു .

post-bars