Back To Top

November 2, 2024

കടത്തിണ്ണയിൽ കിടന്ന ലോട്ടറി കച്ചവടക്കാരന് ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.  

By

 

 

പിറവം: നഗരത്തിലെ ലോട്ടറി വിൽപ്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി നൂറനാട് ചേറ്റുമുഖം , പുത്തൻവീട്ടിൽ അനിൽ കുമാർ (53) നെ പിറവം പൊലീസ് അറസ്റ്റ് ചെയ്തു. പാഴൂർ പോഴിമല സ്വദേശി ഗണേശൻ (56) തലയ്ക്ക് അടിയേറ്റ് കോട്ടയം മെഡിക്കൽ കോളിൽ ചികിത്സയിലാണ് . അനിൽകുമാറും ഗണേശനും, കടവരാന്തയിലാണ് ഉറങ്ങിയിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ പരസ്പരം അക്രമം നടത്തി. അനിൽകുമാറിനും പരുക്കുണ്ട്.

പിറവം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനിൽകുമാറിനെ റിമാൻഡ് ചെയ്തു. വധശ്രമത്തിലാണ് കേസ് എടുത്തിട്ടുള്ളത്.

 

 

 

 

Prev Post

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നൈപുണ്യവികസനം – ശിൽപശാലയ്ക്ക് തുടക്കമായി.   

Next Post

മുട്ടക്കുളത്ത് എം.യു ഷാജു (62 )നിര്യാതനായി.

post-bars