Back To Top

November 2, 2024

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നൈപുണ്യവികസനം – ശിൽപശാലയ്ക്ക് തുടക്കമായി.   

By

 

 

പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയും ഡൽഹി നോയിഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷനൽ ആന്റ് ഡെവലപ്മെന്റൽ സ്റ്റഡീസും (ഐഇഡിഎസ്) സംയുക്തമായി ഇൻഡ്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്എസ്ആർ) ധനസഹായത്തോടെ കോളേജ് അധ്യാപകരുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ള ശിൽപശാലയ്ക്ക് തുടക്കമായി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശിൽപശാലയ്ക്ക് സർവകലാശാലയുടെ വെളിയനാട്ടുള്ള ശങ്കരം വേദിയാകും. സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിലോസോഫി, സൈക്കോളജി ആന്റ് സൈൻന്റിഫിക്ക് ഹെറിറ്റേജിന്റെ നേതൃത്വത്തിലാണ് ശിൽപശാല നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ കോളേജുകളിലെ അസിസ്റ്റന്റ് പ്രോഫസർമാരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്‌ദ്ധർ ക്ലാസുകൾ നയിക്കും. ശിൽപശാലയുടെ ഉദ്ഘാടനം ചിൻമയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല രജിസ്ട്രാർ പ്രോഫ.ടി. അശോകൻ നിർവഹിച്ചു.മീററ്റിലെ ചൗധിരി ചരൺസിങ് സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രോഫ.എൻ.കെ.തനേജ മുഖ്യഅതിഥിയായി ചടങ്ങിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. തെലങ്കാന ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ക്വേജ് സർവകലാശാലയിലെ മുൻ പ്രോഫസറും, ഡീനുമായ പ്രോഫ.സുധാകർ വേണുകപ്പള്ളി ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല പ്രോഫസർ ഇൻ പ്രാക്റ്റീസ് ആയ പ്രോഫ.രമേശ് പട്ട്നി ചടങ്ങിന് ആശംസകൾ നേർന്നു. സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രോഫസർ ഡോ.സതീഷ് വർമ ചടങ്ങിന് സ്വാഗതവും, അസിസ്റ്റന്റ് പ്രോഫസർ ഡോ.നിഷ എം. എസ് നന്ദിയും പറഞ്ഞു.

 

ചിത്രം- കോളേജ് അധ്യാപകരുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ള ശിൽപശാല ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല രജിസ്ട്രാർ പ്രോഫ.ടി.അശോകൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വിയോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. അനുശോചിച്ചു.

Next Post

കടത്തിണ്ണയിൽ കിടന്ന ലോട്ടറി കച്ചവടക്കാരന് ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.  

post-bars