Back To Top

October 1, 2024

മരത്തിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്ക് രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ സേന എത്തി.

By

കൂത്താട്ടുകുളം : മരത്തിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്ക് രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ സേന എത്തി.

ഇന്നലെ രാവിലെ എട്ടരയോടെ ഉപ്പുകണ്ടം ഉമ്മനാൽ സന്തോഷിന്റെ

പുരയിടത്തിലെ മരം മുറിക്കുന്നതിനായി എത്തിയ ആസാം (28) ഷംസു മരം മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങുകയായിരുന്നു. 50 അടി ഉയരമുള്ള ആഞ്ഞിലി മരത്തിൽ തൊഴിലാളി കുടുങ്ങിയത് അറിഞ്ഞ് ഫയർ ആൻഡ് ഡസ്ക്യൂ സേന സ്ഥലത്ത് എത്തുകയായിരുന്നു.

 

കൂത്താട്ടുകുളം നിലയത്തിലെ ഫയർ ഓഫീസർ ലാൽജിയുടെ നേതൃത്വത്തിൽ മറ്റ് സേന അംഗങ്ങൾ എത്തി എക്സറ്റൻ ലാഡർ ഉയർത്തി മരത്തിൽ ഉറപ്പിച്ചെങ്കിലും മരത്തിനു മുകളിൽ എത്തിയില്ല. തുടർന്ന് മറ്റൊരു ലാഡർകൂടി കയറിലുയർത്തി മരത്തിൽ ബന്ധിപ്പിച്ച ശേഷമാണ് രക്ഷാപ്രവർത്തനം തുടർന്നത്.

 

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻ നായർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വി.കെ.ജീവൻകുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ രാഹുൽ രവീന്ദ്രൻ എന്നിവർ ചേർന്ന് തൊഴിലാളിയുടെ ശരീരത്തിലേക്ക് വീണു കിടന്ന മരശിഖരം മുറിച്ച് നീക്കിയശേഷം

വലയ്ക്കുള്ളിലാക്കി കയർ ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ശേഷം തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി. ജിയാജി കെ.ബാബു, അനന്തപുഷ്പൻ, റിയോപോൾ, ജയകുമാർ, അബ്രഹാം, ബേബി, ജയിംസ് തോമസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

 

ഫോട്ടോ : മരത്തിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ ഫയർ ആൻഡ് റെസ്ക്യൂ സേന മരത്തിൽ നിന്നും താഴെ ഇറക്കുന്നു.

Prev Post

പേപ്പതി – വട്ടപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം .

Next Post

നാഷണൽഹൈവേ നവീകരണപ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നുവെന്ന് എം പി. ബെന്നി ബഹനാൻ. ദേശീയ പാതയിൽ…

post-bars