മീമ്പാറ – തിരുവാണിയൂർ റോഡിലെഅപകടം നിറഞ്ഞ കുഴി അടച്ചു.
കോലഞ്ചേരി :വാർത്തകൾ അധികാരികളുടെ കണ്ണ് തുറപ്പിച്ചു. നിരവധിയാളുകൾ അപകടത്തിൽപ്പെട്ടു കൊണ്ടിരുന്ന മീമ്പാറ തിരുവാണിയൂർ റോഡിലെ അച്ചൻ പടിക്ക് സമീപമുള്ള വളവിലെ കുഴി അടച്ചു.മീമ്പാറ തിരുവാണിയൂർ പി.ഡബ്ളിയു ഡി റോഡിലെ അപകടം നിറഞ്ഞ കുഴിയിൽ വീണ് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന വിട്ടമ്മയായ യാത്രക്കാരിയുടെ സങ്കട വാർത്ത ദീപിക ശനിയാഴ്ച്ച നല്കിയിരുന്നു. അന്ന് തന്നെ ഉത്തരവാദിത്വപ്പെട്ടവർ മെറ്റലും സിമൻ്റും ഉപയോഗിച്ച് കുഴി അടയ്ക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ചൂണ്ടി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയാണ് റോഡിൽ കുഴി രൂപപ്പെട്ടത് .ഇത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാത്തതിനെ തുടർന്നാണ് സ്ഥലത്ത് അപകടങ്ങൾ പതിവായത്.
ഫോട്ടോ: മീമ്പാറ തിരുവാണിയൂർ റോഡിൽ അച്ചൻ പടിക്ക് സമീപം വളവിലുള്ള റോഡിലെ കുഴി ഉത്തരവാദിത്വപ്പെട്ട വാട്ടർ അതോറിറ്റി കരാർ ജീവനക്കാർ അടയ്ക്കുന്നു.
(സജോ സക്കറിയ ആൻഡ്രൂസ് –