Back To Top

November 17, 2024

വധശ്രമക്കേസിലെ കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി.

By

കോലഞ്ചേരി :തിരുവാണിയൂർ വെങ്കിട തെക്കേൽ വീട്ടിൽ അഭിജിത്ത് (28) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, ഭവനഭേദനം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, ദേഹോപദ്രവം,ഭീഷണിപ്പെടുത്തൽ, പട്ടികജാതി പട്ടിക വർഗക്കാർ ക്കെതിരെയുള്ള കുറ്റകൃത്യം, തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. മെയ് മാസത്തിൽ പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും, മറ്റൊരു കവർച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് നടപടി.

 

(അഭിജിത്ത് (28) ഫോട്ടോ: പ്രതി)

|

Get Outlook for Android

Prev Post

കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നുവരുന്ന കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു

Next Post

വീടിന് തീപിടിച്ച്‌ ഒരാള്‍ ദാരുണമായി മരിച്ചു

post-bars