ശ്രേഷ്ഠ ബാവായുടെ 30-ാം ഓര്‍മ്മ ദിനം യാക്കോബായ സുറിയാനി സഭയുടെ പള്ളികളില്‍ ആചരിച്ചു.
പുത്തന്‍കുരിശ് : മലങ്കരയിലെ സുറിയാനി സഭാമക്കള്‍ തങ്ങളെ സത്യവിശ്വാസത്തില്‍ വഴി നടത്തിയ ശ്രേഷ്ഠാചാര്യന്റെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായി 30-ാം ഓര്‍മ്മ ദിനം ആചരിച്ചു. മലങ്കര സുറിയാനി സഭാ മക്കളുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഇന്നും ജീവിക്കുന്ന ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ 30-ാം ഓര്‍മ്മ ദിനം സഭയിലെ എല്ലാ ദൈവാലയങ്ങളിലും വി. കുര്‍ബ്ബാനയും, അനുസ്മരണ സമ്മേളനവും, പാച്ചോര്‍ നേര്‍ച്ചയുമായി സമുചിതമായി ആചരിച്ചു. എല്ലാ ദൈവാലയങ്ങളിലുമായി പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, മെത്രാപ്പോലീത്തമാരായ ഐസക് മോര്‍ ഒസ്താത്തിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, യാക്കോബ് മോര്‍ അന്തോണിയോസ്, മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. സഭാ ഭാരവാഹികളും അനേകം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ 30-ാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷന്‍ ക്രമീകരിച്ച സപ്ലിമെന്റ് ‘ധന്യമീ ശ്രേഷ്ഠ ജീവിതം’ മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അഖില മലങ്കര യൂത്ത് അസ്സോസിയേഷന്‍ പ്രസിഡന്റ് ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയ്ക്കു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.
കബറിങ്കല്‍ നടന്ന പ്രത്യേക ധൂപ പ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. പിതാക്കന്മാരും വൈദികരും ധൂപാര്‍പ്പണം നടത്തി. തുടര്‍ന്ന് പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും പാച്ചോര്‍ നേര്‍ച്ചയും, പ്രഭാത ഭക്ഷണവും ശ്രേഷ്ഠ ബാവായുടെ കുടുംബത്തിന്റെ വകയായി നടത്തപ്പെട്ടു
വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, യാക്കോബ് മോര്‍ അന്തോണിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ് , മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാരും, കോറെപ്പിസ്‌ക്കോപ്പാമാരും, വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
Get Outlook for Android