ദേശിയ നീറ്റ് പരീക്ഷ റദ്ദാക്കി.
കൊച്ചി : ദേശിയ നീറ്റ് പരീക്ഷ റദ്ദാക്കി. ചോദ്യച്ചോർച്ചയെത്തുടർന്ന് ഈ മാസം മൂന്നിനു നടന്ന പരീക്ഷ റദ്ദാക്കി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ആരോപണങ്ങൾ സിബിഐ അന്വേഷിക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചു. മൂന്നാം തീയതി നടന്ന പരീക്ഷയ്ക്കു മുൻപു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.
