Back To Top

June 2, 2024

വേനലവധിക്കാല നീന്തൽ പരിശിലനം സമാപിച്ചു

 

 

പിറവം: പിറവം അക്വാറ്റിക് ക്ലബിൻ്റെ നീന്തൽ പരിശീലനം കക്കാട് സ്വിമ്മിങ്ങ് പൂളിൽ മത്സരങ്ങളോടെ സമാപിച്ചു. വിദഗ്ദ്ധരായ അദ്ധ്യാപകരാൽ കഴിഞ്ഞ 28 വർഷമായി പ്രവർത്തിക്കുന്ന

ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പരിശീലനം നൽകുന്ന അക്വാറ്റിക് ക്ലബിൽ നടന്ന സമാപന സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ജേക്കബ് തുമ്പയിൽ അധ്യക്ഷത വഹിച്ചു. പിറവം നഗരസഭ ചെയർ പേഴ്സൺ ജൂലി സാബു വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ കോതമംഗലം എം എ കോളേജിൽ നടത്തിയ മത്സരങ്ങളിൽ 3 ഗോൾഡ് മെഡൽ നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ ഡേവിഡ് ജോൺ കുന്നുംപുറത്ത്, വിജയികളായ മറ്റ് അംഗങ്ങൾ, ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ആശംസകൾ അർപ്പിച്ച് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂബി പൗലോസ്,പി.വി തോമസ് പുളിയ്ക്കൽ, സി കെ പ്രകാശ്, പ്രദീപ് അബ്രാഹം, ജോസ് പി തോമസ്, ജോൺ വാക്കാനയിൽ,ജോമി ചിറയ്ക്കൽ , ജോൺ മാത്യൂ, ജോർജ്ജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Prev Post

കേരളത്തില്‍ സാമൂഹിക നീതി ഇതുവരെ നടപ്പായിട്ടില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി…

Next Post

പാലച്ചുവട് പുന്നാട്ടുകുഴിയിൽ പി.പി ജോസഫ് (62) നിര്യാതനായി.

post-bars