പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ നിവർത്തൽ -പ്രാഥമിക പഠന സർവ്വേ നടപടികൾ ആരംഭിച്ചു.
പിറവം : തൃപ്പൂണിത്തുറ – പിറവം സംസ്ഥാനപാതയില്‍ പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ ഒഴിവാക്കി നിവര്‍ത്തുന്നതിന് വേണ്ടി പ്രാഥമിക പഠനങ്ങള്‍ക്കായുള്ള സര്‍വ്വേ നടപടികൾക്ക് തുടക്കം കുറിച്ചു. മാമ്മല കവലയില്‍ വച്ച് അനൂപ് ജേക്കബ് എം.എല്‍.എ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനായി 4 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി വീടുകളും കെട്ടിടങ്ങളും ഒഴിവാക്കിയുള്ള അലൈന്‍മെന്റ് ആയിരിക്കും ഇതിനായി തയ്യാറാക്കുകയെന്ന് എം.എല്‍.എ പറഞ്ഞു. രണ്ട് അലൈന്‍മെന്റുക്കള്‍ എടുത്ത ശേഷം അതില്‍ ഏതാണ് വീടുകളും കെട്ടിടങ്ങളും കൂടുതല്‍ ഒഴിവാക്കിയുള്ള അലൈന്‍മെന്റ് അതായിരിക്കും തെരഞ്ഞെടുക്കുക. ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തതിനു ശേഷം ആയിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് എം.എല്‍.എ അറിയിച്ചു. റോഡിന്റെ അലൈന്‍മെന്റും മറ്റ് ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളും ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഡി.പി.ആർ. തയ്യാറാക്കുന്നത്. തയ്യാറാക്കിയതിനു ശേഷം സര്‍ക്കാരില്‍ സമര്‍പ്പിച്ചു അംഗീകാരം നേടാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. 4 മാസമാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്നത് . കെ. പി സലിം, പോൾ വർഗീസ്, വിമൽ ചന്ദ്രൻ, രാജു പാണാലിക്കൽ, ഡോ. സഞ്ജിനി, സോമൻ വല്ലയിൽ, തോമസ് തേക്കുമൂട്ടിൽ തുടങ്ങിയവരും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചിത്രം : തൃപ്പൂണിത്തുറ – പിറവം സംസ്ഥാനപാതയില്‍ പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ ഒഴിവാക്കി നിവര്‍ത്തുന്നതിന് വേണ്ടി പ്രാഥമിക പഠനങ്ങള്‍ക്കായുള്ള സര്‍വ്വേ നടപടികളുടെ ഉദ്‌ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിർവഹിക്കുന്നു.
