സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ വ്യക്തിത്വവികസന ശില്പശാല
പിറവം : കുട്ടികൾ സ്വയം കണ്ടെത്തുന്നവരാകണമെന്നും അവരവരുടെ കുറവുകളെ പരിഹരിച്ച് മുന്നേറാനുള്ള ആത്മധൈര്യവും നിശ്ചയദാർഢ്യവും അവർക്കുണ്ടാകണമെന്നും ഇന്റർനാഷണൽ ട്രെയിനർ പ്രൊഫ.സാംസൺ തോമസ്. ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ നടന്ന ‘സീറോ ടു വൺ സീസൺ ടു’ വ്യക്തിത്വവികസന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രൊഫ.സാംസൺ. ചടങ്ങിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷനായി. ഡോ.സെൽവി സേവ്യർ , മാത്യു ജോൺ നെടുവേലിൽ, ജോൺ മാത്യു, പീറ്റർ പോൾ കൊഴുപ്പത്തടം എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ‘സീറോ ടു വൺ സീസൺ ടു’ വ്യക്തിത്വവികസന ശില്പശാല നാഷണൽ ട്രെയിനർ പ്രൊഫ.സാംസൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
