Back To Top

July 5, 2026

പകർച്ചവ്യാധികൾക്കെതിരെ പരിസര ശുചീകരണവുമായി കിഴിമുറി വലിയ പള്ളി

 

പിറവം : കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ പുനർജ്ജനി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പകർച്ചവ്യാധികൾ വർദ്ധിക്കുന്ന ഈ വേളയിൽ പരിസര ശുചിത്വം നമ്മുടെ കടമയാണ് എന്ന ബോധ്യത്തോടെ ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും, ഇടവകയിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സമാജം, സൺഡേ സ്കൂൾ, പ്രാർത്ഥനയോഗം, എൽഡേഴ്സ് ഫോറം എന്നി ആത്മീയ സംഘടനകളുടെ ആഭിമുഖ്യത്തിലും കിഴമുറി പാലത്തിലെ ശുചീകരണ പ്രവർത്തനങ്ങളും, ചെടികളും നട്ടു പിടിപ്പിക്കലും നടത്തി . ഇതോടൊപ്പം മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുഴയിൽ പലയിനം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇടവക വികാരി ഫാ.ബേസിൽ ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനം രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി രാജു ഉദ്ഘാടനം ചെയ്തു . മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി ബിജി മുഖ്യാ സന്ദേശം നൽകി, വാർഡ് മെമ്പർ മാരായ ഫിലോമിന തമ്പി,രാജേഷ് കെ. സ്, അശോകൻ നായർ, പള്ളി ട്രസ്റ്റി ബിനോയ്‌ സ്കറിയ, സെക്രട്ടറി സജി വർക്കിച്ചൻ, യുവജനപ്രസ്ഥാനം വൈസ് വൈസ് പ്രസിഡണ്ടും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ ജേക്കബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.

 

ചിത്രം : കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുനർജ്ജനി പദ്ധതിയുടെ ഉദ്‌ഘാടനം രാമമംഗലം പഞ്ചായത്ത്‌ പ്രസിഡണ്ട് ജെസ്സി രാജു നിർവഹിക്കുന്നു .

 

Prev Post

പേ വാര്ഡിന്റെയും സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.

post-bars