ഗതാഗതം നിരോധിച്ചു
കോലഞ്ചേരി: കോട്ടൂർ-പൂത്തൃക്ക-വണ്ടിപേട്ട റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പൂത്തൃക്കയിലെ വള്ളിക്കാട്ടുപടി ജംഗ്ഷനിൽ നിന്നും കിങ്ങിണിമറ്റം വരെ റോഡ് പ്രവർത്തിയുടെ ഭാഗമായി കലുങ്കിന്‍റെ നിർമ്മാണം നടക്കുന്നതിനാൽ ഇന്നു മുതൽ 30 ദിവസത്തേക്ക് ഈ റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പൂത്തൃക്ക ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാലയ്ക്കാമറ്റം കിങ്ങിണിമറ്റം വഴി കോലഞ്ചേരിക്കും, കോലഞ്ചേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കിങ്ങിണിമറ്റം പാലയ്ക്കാമറ്റം വഴി പൂത്തൃക്ക ഭാഗത്തേക്കും പോകണമെന്ന് അധികൃതർ അറിയിച്ചു.
