സൗജന്യ നിയമ സഹായ വേദിയുടെ ഉദ്ഘാടനം സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ നിർവഹിച്ചു
ഇലഞ്ഞി : പഞ്ചായത്തിന്റെയും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നിയമ സഹായ വേദിയുടെ ഉദ്ഘാടനം സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വി.വി. ശ്യാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ജോസഫ്, അക്രെഡിറ്റഡ് മീഡിയേറ്റർ അഡ്വ.എം.എസ്. അജിത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ഷേർളി ജോയി, ജിനി ജിജോയി, മാജി സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജയശ്രീ സനൽ ,അഡ്വ. അന്നമ്മ ആൻഡ്രൂസ്, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ,സന്തോഷ് കോരപ്പിള്ള,സുജിതാ സദൻ, പഞ്ചായത്ത് സെക്രട്ടറി തോമസ് എന്നിവർ പ്രസംഗിച്ചു. അതിനു ശേഷം നൽകിയ നിയമ അവബോധന ക്ലാസിന് പാനൽ അഡ്വ. പ്രവീൺ പി നേതൃത്വം നൽകി.
ഫോട്ടോ : ഇലഞ്ഞി പഞ്ചായത്തിന്റെയും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നിയമ സഹായ വേദിയുടെ ഉദ്ഘാടനം സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ നിർവഹിക്കുന്നു
