Back To Top

May 8, 2026

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ അവലോകന യോഗം

 

 

പിറവം : മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു.യോഗത്തിൽ പിറവം മുൻസിപ്പൽ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ അദ്ധ്യക്ഷനായി.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി പിറവം പ്രൈവറ്റ് ബസ്റ്റാൻ്റ്, പിറവം മാർക്കറ്റ്, ടൗൺ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു.പിറവം താലൂക്ക് ആശുപത്രി, ആയുർവ്വേദ, ഹോമിയോ ആശുപത്രികൾ, പിറവം മേഖലയിലെ വിവിധ സ്‌കൂളുകളിടെ ഹെഡ് മാസ്റ്റർമാർ, പി.ഡബ്ല്യൂ .ഡി. ഉദ്യോഗസ്ഥർ, ആശ വർക്കർമ്മാർ, കുടുംബശ്രീ, മുൻസിപ്പൽ ഹെൽത്ത് ഉദ്യോഗസ്ഥർ ,ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, ജന പ്രതിനിധികളായ ജെയ്‌സൺ പുളിയ്ക്കൽ, അരുൺ കല്ലറയ്ക്കൽ, അഡ്വ. ഷിബുതോമസ്, ജിൻസി രാജു,വത്സല വർഗീസ്, ഉണ്ണി വല്ലയിൽ മറ്റ് കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.

 

ചിത്രം : മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ സംസാരിക്കുന്നു.

 

Prev Post

പിറവം സെന്റ് ജോസഫ്‌സ് സ്കൂളിൽ സെവ്ൻസ് ഫുട്ബോൾ ടൂർണമെന്റ്

Next Post

അധ്യാപക ഒഴിവ്   

post-bars