പൂജ ജോമോൻ കോൺഗ്രസിൽ ചേർന്നു.
കോലഞ്ചേരി:അസംബ്ലി തെരഞ്ഞെടുപ്പിൽ ട്വന്റി 20 പാർട്ടി – ബി ജെ പി യുമായി സഖ്യം ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും രാജിവച്ച പൂജ ജോമോൻ കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സിവൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ അംഗത്വം നൽകി. യുഡിഎഫ് ചെയർമാൻ സി പി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽദോസ് കുന്നപ്പള്ളി , ബ്ലോക്ക് പ്രസിഡൻറ് പോൾസൺ പീറ്റർ , നിബു കുര്യാക്കോസ്, സുജിത് പോൾ, പീറ്റർ കുപ്ലാശേരിഎന്നിവർ പങ്കെടുത്തു
