പിറവം – പെരുവാംമൂഴി റോഡിന്റെ നിര്‍മ്മാണം പുനരാരംഭിക്കാൻ അവലോകന യോഗം
പിറവം : പിറവം നിയോജകമണ്ഡലത്തില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ന്റെ കീഴില്‍ നടക്കുന്ന കുമരകം – നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായുള്ള പിറവം – പെരുവാംമൂഴി റോഡിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിനു മുന്നോടിയായുള്ള അവലോകന യോഗം അനൂപ് ജേക്കബ് എം. എൽ.എ-യുടെ അധ്യക്ഷതയിൽ ചേർന്നു. ഓരോ പ്രദേശത്ത് പ്രാദേശികമായിട്ട് നടപ്പിലാക്കേണ്ട അനിവാര്യ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 15 മാസമാണ് കെ.എസ്.ടി.പി യുടെ നിർമ്മാണ കാലാവധി. നിലവിലിനി 32 കൽവേർട്ടറുകൾ പുതുക്കിപ്പണിയാൻ ഉണ്ടെന്നും 12 കിലോമീറ്റർ റോഡ് ടാർ ചെയ്യാനുണ്ടെന്നും 4 കിലോമീറ്റർ കോൺക്രീറ്റ് ചെയ്യാനുണ്ടെന്നും യോഗത്തിൽ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടവെട്ടിപ്പാലം, പാടത്ത്താഴം പാലം ഉൾപ്പെടെ 5 പാലങ്ങളുടെ നിർമ്മാണം ആരംഭിക്കാനുണ്ട്. പൂർത്തിയാകാതെ കിടക്കുന്ന പാലങ്ങളുടെ നിർമ്മാണണം ആയിരിക്കും ആദ്യം നടത്തുക. ഇതിനോട് അനുബന്ധിച്ച് തന്നെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പൈപ്പ് ലൈനുകൾ മാറ്റിവെച്ചു സ്ഥാപിക്കാനും ഇലക്ട്രിക് ലൈനുകൾ മാറ്റി സ്ഥാപിക്കാനും ആയിട്ട് 6 കോടി രൂപ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് നിരന്തരമായി പൈപ്പുകൾ പൊട്ടുന്ന സ്ഥലങ്ങൾ കണ്ടെത്തി പൈപ്പുകള്‍ മാറി സ്ഥാപിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. മുളക്കുളം പള്ളിപ്പടി, കക്കാട്, ശിവലി, കാവുംകട, അണ്ടേത്ത് കവല തുടങ്ങിയ പ്രധാന നാൽക്കവലകൾ നിലവിലുള്ള സ്ഥലം പരമാവധി എടുത്ത് വിപുലീകരിക്കാൻ യോഗത്തില്‍ തീരുമാനിച്ചു. വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങള്‍ കണ്ടു പിടിച്ച് അത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഈ റോഡിനോട് ചേര്‍ന്നു പോകുന്ന ചെറുകിട ജലസേചന പദ്ധതികളുടെ ബ്രാഞ്ച് കനാലുകളുടെ അറ്റകുറ്റപ്പണികള്‍ ഇതോടൊപ്പം നടത്തും. 99 കോടി രൂപയുടെ ഭരണാനുമതിയാണ് പ്രാസ്തുത പ്രവൃത്തിക്ക് ലഭിച്ചിട്ടുള്ളത്. യോഗത്തില്‍ പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍ പ്രദീപ് കുമാര്‍, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, പിറവം മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്സണ്‍ അന്നമ്മ ടോമി, രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍, ജോയി വാക്കാനായില്‍, ജോയികുട്ടി കളപ്പുരയില്‍, ലൂസി സണ്ണി, രമാ വിജയന്‍ എല്‍ദോ.കെ.പി, ബിനോയ് പനച്ചിയില്‍, ജെയിംസ്, സിന്ധു രവി എന്നീ ജനപ്രതിനിധികളും ,കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സൗമ്യ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികള്‍, കണ്‍സല്‍ട്ടുമാര്‍ പങ്കെടുത്തു.
ചിത്രം : കുമരകം – നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായുള്ള പിറവം – പെരുവാംമൂഴി റോഡിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിനു മുന്നോടിയായുള്ള അവലോകന യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എ . സംസാരിക്കുന്നു.
