Back To Top

July 6, 2026

പിറവം മണ്ഡലം വികസന കോൺക്ലേവ് നടത്തി                    

 

 

പിറവം : കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഹാളിൽ നടന്ന ”മിഷൻ – 2031” വികസന കോൺക്ലേവ് മുൻ മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്തു. കൊച്ചിയുടെ നഗര വികസനം അങ്കമാലി -ചേർത്തല – തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്ഥല പരിമിതികൾ മൂലം വീർപ്പു മുട്ടി നിൽക്കുന്ന സാഹചര്യത്തിൽ,അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ പിറവത്തേക്കും, കിഴക്കൻ മേഖലയിലുള്ള മണ്ഡലങ്ങളിലേക്കും നഗരം വളരും. അതിനു വേണ്ടുന്ന റോഡ് ,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സുസ്ഥിര വികസനത്തിൻ്റെ ഭാഗമായി വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അരുൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.എൽ .എ യും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ അഡ്വ.അനൂപ് ജേക്കബിന് മണ്ഡലം കമ്മറ്റിയുടെ സ്വീകരണം നൽകി. തുടർന്ന് നടന്ന വികസന കോൺക്ലേവിൽ നഗരസഭ ചെയർമാൻ കെ ആർ പ്രദീപ്‌കുമാർ മോഡറേറ്ററായ്.ചർച്ചയിലുന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി മണ്ഡലത്തിൻ്റെ വികസനത്തിനായി സമാന്തര പാലവും, പാല-എറണാകുളം ഹൈവേയും പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും, പിറവം താലൂക് ആശുപത്രിയുടെ വികസനമുൾപ്പടെ ,ആരോഗ്യ സേവന മേഖലകളിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു . യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, വിൽസൺ കെ ജോൺ ,പി.സി.ജോസ്, അന്നമ്മ ഡോമി, ഷാജു ഇലഞ്ഞിമറ്റം, ജയ്സൺ പുളിക്കൽ, സാജു കുറ്റിവേലിൽ, വിജു മൈലാടിയിൽ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ”മിഷൻ – 2031” വികസന കോൺക്ലേവ് മുൻ മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പകർച്ചവ്യാധികൾക്കെതിരെ പരിസര ശുചീകരണവുമായി കിഴിമുറി വലിയ പള്ളി

Next Post

പെരുവംമുഴിയിൽ വാഹനാപകടം കോളേജ് വിദ്യാർത്ഥി മരിച്ചു

post-bars