പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു
പിറവം: രാമമംഗലം ഹൈസ്കൂളില്‍ നടക്കുന്ന പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ച. സ്കൂള്‍ മാനേജർ കെ.എൻ.അജിത് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് മേരി എല്‍ദോസ്, മെമ്ബർമാരായ ജിജോ ഏലിയാസ്, ആലീസ് ജോർജ്, ഷൈജ ജോർജ്, അശ്വതി മണികണ്ഠൻ, അഞ്ജന ജിജോ, സണ്ണി ജേക്കബ്, പിറവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി. സജീവ്,
പ്രധാനാധ്യാപിക സിന്ധു പീറ്റർ, പിടിഎ പ്രസിഡന്‍റ് കലാനിലയം രതീഷ്, അധ്യാപക സംഘടന പ്രതിനിധികള്‍, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ, പൂർവ വിദ്യാർഥികള്‍, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.