പാമ്പാക്കുട പഞ്ചായത്തിൽ ഉന്നത വിജയികളെ ആദരിച്ചു
പിറവം : പാമ്പാക്കുട പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ-പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻ്റ് ആശിഷ് എം. ജോൺ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ശ്യാമള പ്രസാദ് , ജോമോൾ ജോയി , രമ സുരേഷ്, അല്ലി ദിനേശൻ, ഷീനമോൾ എം.പി, അനുമോൾ കെ.പി, രാജൻ മാരിയിൽ ,അന്തന്ത പത്മനാഭൻ, സിൻസി പൗലോസ്,സി.ബി . രാജീവ്, അൻസു പൗലോസ് എന്നിവർ പ്രസംഗിച്ചു .
ചിത്രം : പാമ്പാക്കുട പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ-പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു അവാർഡ് നൽകി ആദരിക്കുന്നു.
