സംയോജിത കൃഷി നടീൽ ഉദ്ഘാടനം നടത്തി
പിറവം : കതിർ-സംയോജിത കൃഷിയുടെ കൂത്താട്ടുകുളം ഏരിയാതല ഉദ്ഘാടനം നടന്നു. രാമമംഗലത്ത് 2 ഏക്കർ ഭൂമിയിൽ നടന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം പി. ബി രതീഷ് നിർവഹിച്ചു. യോഗത്തിൽ ഏരിയ പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനായിരുന്നു. സി കെ പ്രകാശ്, അംബിക തങ്കപ്പൻ, ബേബി ജോസഫ്, കെ കെ സുരേഷ്, സി പി സ്കറിയ, അശോകൻ നായർ, പി എം വർഗീസ് എന്നിവർ പ്രസംഗിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി ടി കെ മോഹനൻ സ്വാഗതവും, രാമമംഗലം വില്ലേജ് സെക്രട്ടറി എം. ആർ സന്തോഷ് നന്ദിയും പറഞ്ഞു.
ചിത്രം : കതിർ-സംയോജിത കൃഷിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം പി. ബി രതീഷ് നിർവഹിക്കുന്നു.
