വയോജനങ്ങൾക്കായി പൂതൃക്കയിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോലഞ്ചേരി:നാഷണൽ ആയുഷ് മിഷൻ, പൂതൃക്ക ഗ്രാമപഞ്ചായത്ത്, പൂതൃക്ക ആയുഷ് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂണ്ടി വ്യാപാര ഭവനിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ബിജു കെ ജോർജ് അധ്യക്ഷത വഹിച്ചു.ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ വജ്ര കുമാരി “വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഹോമിയോപ്പതിയിലൂടെ”എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. വയോജനങ്ങൾക്ക് പ്രത്യേക യോഗ ക്ലാസ് ഡോക്ടർ ധന്യയുടെ നേതൃത്വത്തിൽ നടന്നു.
ക്യാമ്പിനോട് അനുബന്ധിച്ച് പൂതൃക്ക പ്രൈമറി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്ക് രക്ത പരിശോധന നടത്തി. അസ്ഥിസാന്ദ്രത പരിശോധന നടത്തുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.