Back To Top

May 13, 2024

മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം ബ്രിയോ കൺവെൻഷൻ സെൻട്രൽ വച്ച് നഗരസഭ ചെയർപേഴ്സൺ വിജയ് ശിവൻ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം ബ്രിയോ കൺവെൻഷൻ സെൻട്രൽ വച്ച് നഗരസഭ ചെയർപേഴ്സൺ വിജയ് ശിവൻ ഉദ്ഘാടനം ചെയ്തു.

 

അസോസിയേഷൻ പ്രസിഡന്റ് മർക്കോസ് ജോയി അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

 

കേരള ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ മികച്ച മാധ്യമപ്രവർത്തകനുള്ള സംസ്ഥാനത്തെ പ്രഥമ പുരസ്കാര ജേതാവ് അപ്പു ജെ കോട്ടയ്ക്കൽ, ഡോക്ടറേറ്റ് നേടിയ അഭിജിത് സുനിൽകുമാർ, അഡ്വക്കേറ്റായി എൻറോൾ ചെയ്ത ആർച്ച വി. കല്ലോലി എന്നിവരെ ആദരിച്ചു.

 

 

അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ജെ.ബി തോമസ്, ജോയിന്റ് സെക്രട്ടറി എസ്. ഭദ്രകുമാർ, വനിതാ വിംഗ് പ്രസിഡന്റ് മായ ആഞ്ചലോ, യൂത്ത് വിംഗ് പ്രസിഡന്റ് ടിനു തമ്പി തുടങ്ങിയവർ സംസാരിച്ചു, അസോസിയേഷൻ സെക്രട്ടറി ബിജു ജോർജ് സ്വാഗതവും

ട്രഷറർ എംജെ തങ്കച്ചൻ നന്ദിയും പറഞ്ഞു.

 

ഉച്ചയ്ക്ക് ശേഷം അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു. പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനത്തോടെ ഈ വർഷത്തെ കുടുംബമേള സമാപിച്ചു.

 

ഫോട്ടോ : കൂത്താട്ടുകുളം മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം ബ്രിയോ കൺവെൻഷൻ സെൻട്രൽ വച്ച് നഗരസഭ ചെയർപേഴ്സൺ വിജയ് ശിവൻ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

പിറവം എം.എകെ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷക്ക് അല്ല വിഷയങ്ങൾക്കും…

Next Post

ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ 1975 – 76 എസ്.…

post-bars