Back To Top

June 10, 2026

കിണറ്റിൽ വീണ ആട്ടിൻ കുട്ടിക്ക് രക്ഷകരായി മുളന്തുരുത്തി ഫയർ ഫോഴ്‌സ്

 

പിറവം : കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.മണീട് മേമ്മുഖം പീടിക പറമ്പിൽ സോമൻ്റെ വീട്ടിലെ ഒരു വയസ്സ് പ്രായമുള്ള ആട്ടിൻകുട്ടിയാണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് നലരയോടെ ആണ് സംഭവം. ആഴമുള്ള കിണറിൽ വെള്ളവും ഉണ്ടായിരുന്നു. വീട്ടുകാർ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. മുളന്തുരുത്തി ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വടം കെട്ടിയ വല ഉപയോഗിച്ച് വെള്ളത്തിൽ അകപ്പെട്ട ആട്ടിൻ കുട്ടിയെ സുരക്ഷിതമായി കരക്കെത്തിച്ചു. തുടന്ന് ഉടമയ്ക്ക് കൈമാറി. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്‌സ് സംഘത്തിൽ സ്റ്റേഷൻ ഓഫീസർ അനിൽകുമാർ കെ. ആർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബൈജു കെ. ഡി, റെജിമോൻ പി. കെ, കലേഷ് പി. ആർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് പി. ആർ, ഉദേഷ് വി. യു, മിഥുൻകുമാർ കെ, ഹോംഗാർഡ്മാരായ രാജു കെ. കെ, ഹരിക്കുട്ടൻ കെ. ജി എന്നിവർ ഉണ്ടായിരുന്നു.

 

ചിത്രം : മണീടിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നു .

 

Prev Post

ജൂണ്‍ 15 മുതല്‍ കെഎസ്‌ആർടിസി ഓർ‌ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാമെന്ന്…

Next Post

മുണ്ടക്കയം സദാശിവൻ അനുസ്മരണം 12 ന് തിരുമാറാടിയിൽ

post-bars