പിറവം ഗവ. ഹൈസ്കൂളിൽ മംഗളം അക്ഷര ജ്യോതിക്ക് തുടക്കമായി
പിറവം : കുട്ടികളിൽ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി മംഗളം ദിനപ്പത്രം ആവിഷ്ക്കരിച്ച മംഗളം അക്ഷര ജ്യോതി പദ്ധതി പിറവം ഗവ. ഹൈസ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വിദ്യാർത്ഥികൾക്ക് പത്രം നൽകിക്കൊണ്ട് പിറവം മുൻ നഗരസഭാ ചെയർമാനും, കേരള കോൺഗ്രസ്സ് മാണി സംസ്ഥാന സെക്കട്ടറിയേറ്റ് അംഗവുമായ സാബു കെ. ജേക്കബ് നിർവഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പ്രിൻസിപ്പാൾ ബിധു. ബി അധ്യക്ഷത വഹിച്ചു. മംഗളം കൊച്ചി യൂണിറ്റ് മാനേജർ പോൾ മാത്യു പദ്ധതി വിശദീകരണം നടത്തി. സീനിയർ അധ്യാപകൻ ഡോ. ബിനോയ് സ്കറിയ, മംഗളം പിറവം ലേഖകൻ എം.ടി. പൗലോസ്, സ്റ്റാഫ് സെക്രട്ടറി ഷിബു എസ്, ജോമി പോൾ , ബീന കെ. വി., ദിപ കെ ചന്ദ്രൻ. ഷൈജു വി.കെ, സിമ്പിൾ തോമസ് എന്നിവർ സംസാരിച്ചു.
ചിത്രം : മംഗളം അക്ഷര ജ്യോതി പദ്ധതി പിറവം ഗവ. ഹൈസ്കൂളിൽ പിറവം മുൻ നഗരസഭാ ചെയർമാനും, കേരള കോൺഗ്രസ്സ് മാണി സംസ്ഥാന സെക്കട്ടറിയേറ്റ് അംഗവുമായ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
