മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ കത്തീഡ്രൽ പെരുന്നാളും മഞ്ഞിനിക്കര തീർഥ യാത്രക്ക് സ്വീകരണവും .
പിറവം : മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പെരുന്നാളും മഞ്ഞിനിക്കര തീർഥ യാത്രസ്വീകരണ പരിപാടികൾക്കും മണീടിൽ തുടക്കം കുറിച്ചു. പെരുന്നാളിന് ഭദ്രാസന മെത്രപ്പോലീത്ത ഡോ മാത്യൂസ് മാർ ഈവാനിയോസ് കൊടി ഉയർത്തി .
ഇന്ന് തിങ്കളാഴ്ച രാവിലെ 7 .30ന് വി. കുർബാന, വൈകിട്ട് 6 -ന് സന്ധ്യാ പ്രാർത്ഥന 7 – ന് പ്രദക്ഷിണം, ആശിർവാദം . നാളെ ചൊവ്വാഴ്ച രാവിലെ 7 30ന് പ്രഭാത പ്രാർത്ഥന, 8 .30 – ന് ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വി. ഏഴിന്മേൽ കുർബാന, ഉച്ചയ്ക്ക് 11 -ന് നേർച്ചസദ്യ , ഒരുമണിക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന തീർത്ഥയാത്രകൾക്ക് സ്വീകരണം .
2 .30 തീർഥയാത്ര പതാക ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ആശിർവദിച്ചു കൺവീനർ രാജു ഇല്ലിമൂട്ടിലിനെ ഏൽപ്പിക്കുന്നു. തുടർന്ന് പതിവായി നടത്തിവരുന്ന 92 ആചാരപടികൾക്ക് ശേഷം യാത്ര പുറപ്പെട്ടു ആന മുന്തി കുരിശിലെത്തി ധൂപ പ്രാർത്ഥന നടത്തി യാത്ര തുടരും.
