മണീടിൽ മഴക്കാല പൂർവ്വ ശുചീകരണാവലോകന യോഗം
പിറവം : മണീട് ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത 2026 ൻ്റെ ഭാഗമായി ” മഴയെത്തും മുമ്പേ ” എന്ന പരിപാടി മഴക്കാല പൂർവ്വ ശുചീകരണാവലോകനവും വിവിധ വകുപ്പുകളുടെ പഞ്ചായത്ത് തല ഏകോപനയോഗവും സന്നദ്ധ പ്രവർത്തകർക്കുളള പരിശീലനവും പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്നു . പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ബിജു ഉദ്ഘാടനം ചെയ്തു ജനപ്രതിനിധികളായ ജോബ് പി.എസ് , പ്രിയ സുമേഷ് , അയന വി, ജോയി, ശ്രീക്കുട്ടി ,ജിത്തു, കെ.എസ്. രാജേഷ്, എ.ഡി. ഗോപി, പി.എ. ഏലിയാസ്, സലീനകുമാരി, മഞ്ചു വർഗീസ്, സന്തോഷ് പ്രകാശ്, ജിബി വർഗീസ്, വിജി ഏലിയാസ് , മെഡിക്കൽ ഓഫീസർ ആഷ്‌ന , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജു ,മുൻ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ , വകുപ്പ് മേധാവികൾ, ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ , അംഗൻവാടി പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , ഹരിത കർമ്മ സേനാംഗങ്ങൾ , വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ , യുവജന ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം : മണീടിൽ മഴക്കാല പൂർവ്വ ശുചീകരണാവലോകന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ബിജു ഉദ്ഘാടനം ചെയ്യുന്നു.
