മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി
പിറവം : നെച്ചൂർ, നീർക്കുഴി, മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തിന് തന്ത്രി പുല്ല്യാട്ട് ഇല്ലം ശ്രീകുമാർ നമ്പൂതിരി കൊടിയേറ്റി . മഹോത്സവം ഏപ്രിൽ 20 വരെയുള്ള തീയതികളിൽ നടക്കും. ഏപ്രിൽ 17 രാവിലെ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം .വൈകിട്ട് 6 30 ദീപാരാധന ,നിറമാല, ചുറ്റുവിളക്ക് .രാത്രി ഏഴിന് വിവിധ കലാപരിപാടികൾ. ഏപ്രിൽ 18 രാവിലെ പതിവ് പൂജകൾ , പത്തു മുതൽ ഉത്സവബലി, വൈകിട്ട് 6 30 ദീപാരാധന നിറമാല, ചുറ്റുവിളക്ക് ഏഴിന് ഗാനമേള .19 രാവിലെ പതിവ് പൂജകൾ .രാവിലെ 9ന് കാഴ്ച ശീവേലി വൈകിട്ട് 6 30 ദീപാരാധന, 7 -ന് ചാക്യാർകൂത്ത്, 8 ന് വലിയവിളക്ക് . 20 രാവിലെ 8 -ന് കൊടിയിറക്കൽ തുടർന്ന് ആറാട്ടിന് എഴുന്നള്ളിപ്പ്,ആറാട്ട് ബലി, 9 മണിക്ക് ആറാട്ട് പുറപ്പാട് നെച്ചൂർ കടവിലെ മടക്കിലമ്മയുടെ ആറാട്ടുകടവിൽ തുടർന്ന് പറ ഇറക്കി എഴുന്നള്ളിപ്പ് , ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ .
ചിത്രം : മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തിന് തന്ത്രി പുല്ല്യാട്ട് ഇല്ലം ശ്രീകുമാർ നമ്പൂതിരി കൊടിയേറ്റുന്നു.
