കുടുംബശ്രീയുടെ നേതൃത്വത്തിൽ വായനശാല
പിറവം : പാമ്പാക്കുട, ശ്രേയസ്സ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച മഹാത്മാഗാന്ധി ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവ്വഹിച്ചു. രണ്ടാം വാർഡിൽ അയൽക്കൂട്ടത്തിൻ്റെ ഓഫീസിനോട് ചേർന്നുള്ള വായനശാലയിൽ ആദ്യഘട്ടത്തിൽ 2000 ത്തോളം പുസ്തകങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ഫിലിപ്പ് ഇരട്ടയാനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മഹാത്മാഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്റർ എൽദോ ബാബു വട്ടക്കാവൻ, സി.ഡി.എസ് അംഗം ഓമന ബാബു, അംഗൻവാടി വർക്കർ ലീല ഇ.എസ്, കുടുംബശ്രീ പ്രസിഡന്റ് മഞ്ജുഷ അനിൽ, സെക്രട്ടറി ഇന്ദു രാജേന്ദ്രൻ, സന്ധ്യ മനോജ്, ഗ്രീജ പ്രതാപൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : ശ്രേയസ്സ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പാമ്പാക്കുടയിൽ ആരംഭിച്ച വായനശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവ്വഹിക്കുന്നു
.
