Back To Top

August 3, 2024

ദുരിതക്കയത്തില്‍ കൈത്താങ്ങായി കൂത്താട്ടുകുളം നഗരസഭ.

കൂത്താട്ടുകുളം : ദുരിതക്കയത്തില്‍ കൈത്താങ്ങായി കൂത്താട്ടുകുളം നഗരസഭ. വയനാടിന്‍റെ മക്കള്‍ക്ക് വീട് ഒരുക്കാൻ കൗണ്‍സിലിന്‍റെ പ്രത്യേക അനുമതി.അടിയന്തരമായി കൂടിയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വയനാട്ടുകാരന് ഒരു വീടെങ്കിലും നിർമിച്ചു നല്‍കണമെന്നാണ് നഗരസഭയുടെ ലക്ഷ്യം.

 

ധനസമാഹാരത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ നഗരസഭാ പ്രതിപക്ഷനേതാവ് പ്രിൻസ് പോള്‍ ജോണ്‍ വയനാട്ടുകാരന് വീട് ഒരുക്കുന്നതിലേക്കായി ഒരു ലക്ഷം രൂപ നല്‍കാൻ തയാറായി. നഗരസഭാ ഫണ്ട് ഉള്‍പ്പെടെ രണ്ടരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് നഗരസഭാ അധ്യക്ഷ വിജയാ ശിവൻ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ സംബന്ധിച്ച്‌ വിശദീകരണം നല്‍കി. സ്ഥിരംസമിതി അധ്യക്ഷരായ ജിജി ഷാനവാസ്, അംബികാ രാജേന്ദ്രൻ, നഗരസഭാംഗങ്ങളായ പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ബേബി കീരാന്തടം, ജിഷ രഞ്ജിത്ത്, സാമോള്‍ സുനില്‍, സുമ വിശ്വംഭരൻ, സെക്രട്ടറി എസ്. ഷീബ എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Prev Post

ദുരന്തഭൂമിയിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ യുവതി സന്നദ്ധത അറിയിച്ച വാര്‍ത്തയ്ക്കു താഴെ മോശം…

Next Post

ഉരുള്‍പൊട്ടലില്‍ ഭവന മടക്കം സർവതും നഷ്ടപ്പെട്ട വയനാട്ടിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് കൂത്താട്ടുകുളം നഗരസഭ…

post-bars