കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ അവധിക്കാലം വായനക്കാലം വായന പരിപോഷണ പരിപാടിക്ക് തുടക്കമായി.
കൂത്താട്ടുകുളം : കളികൾക്കൊപ്പം കുട്ടികളുടെ അവധിക്കാല വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ അവധിക്കാലം വായനക്കാലം വായന പരിപോഷണ പരിപാടിക്ക് തുടക്കമായി. സ്കൂളിലെ ഒന്നു മുതൽ ആറുവരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി.
വായനശാലയിൽ നിന്നും ക്ലാസ് വായനശാലകളിൽ നിന്നുമായി രണ്ടായിരം പുസ്തകമാണ് കുട്ടികൾക്ക് നൽകിയത്.
ഏപ്രിൽ 18 മുതൽ ആദ്യ വായന കുറിപ്പ് ശേഖരണവും, വേനൽപ്പറവകൾ കളിക്കൂട്ടവും നടക്കും. വായിച്ചു തീർന്ന പുസ്തകങ്ങൾ സ്കൂൾ വായനശാലയിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ മാറിയെടുക്കാനും അവസരമുണ്ട്.മികച്ച വായനക്കാർക്ക് ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ് മുതലുള്ള വിവിധ സമ്മാനങ്ങളും നൽകും. പുസ്തക വിതരണം പ്രധാനാധ്യാപിക ടി.വി.മായ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. ജയശ്രീ, ബിസ്മി ശശി കൺവീനർ കെ.ജി.മല്ലിക എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ അവധിക്കാലം വായക്കാലം വായന പരിപോഷണ പരിപാടിയുടെ ഭാഗമായി നടന്ന പുസ്തക വിതരണം
