കിഴുമുറി ഗവൺമെൻ്റ് എൽ പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.
പിറവം: കിഴുമുറി ഗവൺമെൻ്റ് എൽ പി സ്കൂളിലെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾ മെയ് 21, 22, 23 തീയതികളിൽ വിവിധ പരിപാടികളോടെ സമാപിച്ചു. മെയ് 23ന് നടന്ന പൊതുസമ്മേളനം ശതാബ്ദി കമ്മറ്റിയുടെ ചെയർമാൻ ജോർജ് മാത്യു പാട്ടുപാറയുടെ അധ്യക്ഷതയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നവീകരിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി വി സ്റ്റീഫൻ നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ പ്രീപ്രൈമറി വിഭാഗത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസും , പുതിയ ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും വാർഡ് മെമ്പറുമായ ആലീസ് ജോർജും നിർവഹിച്ചു. സുവനീർ പ്രകാശനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ടോമി നിർവഹിച്ചു .പി .ടി .എ പ്രസിഡൻ്റ് പ്രസാദ് എം ഡി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് മെമ്പർമാരായ കുഞ്ഞുമോൾ യേശുദാസ് അഡ്വക്കേറ്റ് ജിൻസൺ പോൾ , ഫാ.സ്കറിയ പി ചാക്കോ കോർ എപ്പിസ്കോപ്പ, ശതാബ്ദി കമ്മറ്റി അംഗങ്ങളായ സുകുമാരൻ ടി .കെ, അനീഷ് താന്നിക്കൻ, എന്നിവർ ആശംസ പറഞ്ഞു. ഹെഡ്മിസ്ട്രസ് ആർ ബിന്ദു റിപ്പോർട്ടും അധ്യാപകനായ ഗോവിന്ദ് രാജ് കമ്മത്ത് നന്ദിയും പറഞ്ഞു തുടർന്ന് കൊച്ചിൻ 3Q ബാൻഡിൻ്റെ മ്യൂസിക്കൽ ഫ്യൂഷൻ നടന്നു.
