പിറവത്ത് പള്ളികളിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ
പിറവം : പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്കാപള്ളിയിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി ഇന്ന് ദുഃഖ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കുരിശിന്റെ വഴി പള്ളിയിൽ നിന്നും ആരംഭിക്കും. തുടർന്ന് ദുഃഖ വെള്ളി ശ്രുശൂഷ, ഉച്ചക്കഞ്ഞി . നാളെ ശനിയാഴ്ച രാവിലെ 6 .30 വിശുദ്ധ കുർബാന, പുത്തൻ തിരി, പുത്തൻ വെള്ളം വെഞ്ചിരിപ്പ് , ജ്ഞാനസ്നാന വ്രത നവീകരണം. ഉയർപ്പ് ഞായർ രാവിലെ 5 മണിക്ക് ഉയർപ്പിന്റെ ശ്രുശൂഷകളും, വിശുദ്ധ കുർബാനയും , 7 .30 വിശുദ്ധ കുർബാന.
പിറവം : പിറവം സെന്റ് . മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലെ ( പിറവം വലിയ പള്ളി ) വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് ദുഃഖ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പ്രഭാത , മൂന്നാം മണി നമസ്ക്കാരങ്ങൾ, 9 .45 പ്രദക്ഷിണം, 10 .15 ആറാം മണി ,ഒൻപതാം മണി നമസ്ക്കാരങ്ങൾ, 11 .45 ധ്യാനം , 12 .30 സ്ലീബാ വന്ദനവ്, കബറടക്ക ശ്രുശൂഷ , ഉച്ചക്ക് 3 മണിക്ക് കഞ്ഞി നേർച്ച . നാളെ ശനിയാഴ്ച രാവിലെ 5 മണിക്ക് രാത്രി ,പ്രഭാത നമസ്ക്കാരങ്ങൾ, 9 .15 -ന് മൂന്നാം മണി, ആറാം മണി, ഒൻപതാം മണി നമസ്ക്കാരങ്ങൾ, 10 മണിക്ക് വിശുദ്ധ കുർബാന, ഉയർപ്പ് ഞായർ വൈകീട്ട് 6 മണിക്ക് സന്ധ്യ ,സുത്താറ നമസ്ക്കാരങ്ങൾ, 7 .30 രാത്രി , പ്രഭാത നമസ്ക്കാരങ്ങൾ, 9 മണിക്ക് ഉയർപ്പ് ശ്രുശൂഷ, രാത്രി 10 -ന് വിശുദ്ധ കുർബാന, 11 .30 പൈതൽ നേർച്ച .
