ഗാന്ധി ജയന്തി ആഘോഷവും സ്മൃതി സംഗമവും നടത്തി.
പിറവം : കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155 ആം ജന്മദിനാഘോഷവും സ്മൃതി സംഗമവും അഡ്വ, അനൂപ് ജേക്കബ് എം.ൽ.എ. ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം സി ദിലീപ് കുമാർ ഗാന്ധി സ്മൃതി സന്ദേശം നൽകി. പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി സി ജോസ്, ഷാജു പീറ്റർ, എം എം ലിങ്ക് വിൻസ്റ്റാർ, ഷാജു ഇലഞ്ഞിമറ്റം, അരുൺ കല്ലറക്കൽ, ജെയിംസ് കുറ്റിക്കോട്ടയിൽ, വൈക്കം നസീർ, ബാബു ഞാറു കാട്ടിൽ, എം സി തങ്കച്ചൻ, കെ കെ ജോർജ്, ശ്രീനിവാസൻ മാസ്റ്റർ, സുനിൽ കള്ളാട്ടുകുഴിയിൽ, നിജാഫ് പി എസ്, വത്സല വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചിത്രം : കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്മൃതി സംഗമം അഡ്വ, അനൂപ് ജേക്കബ് എം.ൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.