ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വിയോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. അനുശോചിച്ചു.
പിറവം : യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അനുശോചനം രേഖപ്പെടുത്തി. തൻ്റെ സഭയുടെ ആരാധനയിലും തനിമയിലും ഉറച്ച് വിശ്വസിക്കുമ്പോഴും സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ അദ്ദേഹം കരുതുകയും സഹായിക്കുകയും ചെയ്തിരുന്നു.
ദീർഘകാലമായി അദ്ദേഹത്തോട് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ വിയോഗം സഭക്കും സമൂഹത്തിനും തീരാനഷ്ടമാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു
.