Back To Top

December 19, 2024

വൈദ്യുത ചാർജ് വർദ്ധനവ് – ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

By

 

പിറവം : പിണറായി സർക്കാരിൻ്റെ അന്യായമായ വൈദ്യുത ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കെ.പി.സി.സി. ആഹ്വാനപ്രകാരം, പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി. ജോസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി നിർവാഹക സമിതിയംഗം ജെയ്സൺ ജോസഫ്, ഡി.സി.സി.സി. സെക്രട്ടറി കെ.ആർ.പ്രദീപ് കുമാർ, കെ.കെ. സോമൻ, വിത്സൺ കെ ജോൺ, പോൾ വർഗീസ്,അരുൺ കല്ലറക്കൽ, റെജി ജോൺ, സിജു പുല്ലബ്രയിൽ, പി സി ജോബ്, ബെന്നി സ്കറിയ, ജോൺസൺ വർഗീസ്,കെ.ജി ഷിബു, തോമസ് തടത്തിൽ,ശ്രീകാന്ത്‌ നന്ദൻ, ജയ സോമൻ, ഷീല ബാബു,ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ,ജിൻസി രാജു,എൽദോ പീറ്റർ,തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : വൈദ്യുത ചാർജ് വർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പിറവത്ത്‌ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചും, ധർണ്ണയും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

ഡിപ്പോയിൽ നിന്നും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി 300 ട്രിപ്പുകൾ കൂത്താട്ടുകുളം…

Next Post

സാജൻ അനുസ്മരണം .

post-bars