നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിട്ട് സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിട്ട് സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല.
48 മണിക്കൂർ മദ്യ നിരോധനമാണ് ഇന്ന് നിലവില്‍ വരിക.
വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതലാണ് ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരിക. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും.
വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ഇതു സംബന്ധിച്ച ഉത്തരവ് ആ വേളയില്‍ ഇറങ്ങും. ഡ്രൈ ഡേ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.
വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നുണ്ടോ എന്നും പരിശോധിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളില്‍ കർശന പരിശോധന നടത്തും. എക്‌സൈസ് നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്കും പോലീസിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
