ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം – യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ ബഹിഷ്‌ക്കരിച്ചു.
പിറവം : റോഡ് പുനരുദ്ധാരണ ഫണ്ട് അനുവദിക്കുന്നതിൽ യു ഡി എഫ് കൗൺസിലെഴ്‌സിനോട് ഉള്ള വിവേചനം അവസാനിപ്പിക്കുക, തെരുവ് വിളക്കുകളുടെ അറ്റാകുറ്റ പണികൾ സമയ ബന്ധിതം ആയി നടപ്പിലാക്കുക, വ്യക്തി ഗത ആനുകൂല്യങ്ങൾ ക്കു ഉള്ള തുക യഥാ സമയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി എഫ് കൗൺസിലർ മാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.റോഡ് പുനരുദ്ധാരണ ഫണ്ട് അനുവദിക്കുന്നതിൽ യാതൊരു മാന ദണ്ഡ വും പാലിക്കാതെ ഇടതു പക്ഷ കൗൺസിലർ മാരുടെ വാർഡിൽ 20 ലക്ഷം രൂപക്ക് മുകളിൽ തുക അനുവദിച്ചപ്പോൾ യു ഡി എഫ് കൗൺസിലരുടെ പതിനേഴാം വാർഡിൽ ഒരു രൂപ പോലും അനുവദിച്ചില്ല. ഏഴാം വാർഡിൽ 3 ലക്ഷം രൂപ മാത്രം ആണ് അനുവദിച്ചത്.
തെരുവ് വിളക് അറ്റ കുറ്റ പണി നടത്തുന്ന കരാറുകർക് യഥാ സമയം പണം നല്കാത്തത് മൂലം അവർ പണി ചെയുവാൻ എത്തുന്നില്ല. മുനിസിപ്പാലിറ്റി യുടെ ഉൾ പ്രദേശത്തെ റോഡ് കൾ മുഴുവൻ ഇരുട്ടിലാണ്. തുടർന്ന് നടന്ന പ്രതിഷേധ യോഗം യു ഡി എഫ് ജില്ല സെക്രട്ടറി രാജു പാണാലിക്കലിന്റെ അധ്യക്ഷതയിൽ നഗര സഭ പ്രതി പക്ഷ നേതാവ് തോമസ് മല്ലിപ്പുറം ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ മാരായ വത്സല വര്ഗീസ്, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത് , ജിൻസി രാജു, പ്രശാന്ത് ആർ, ജോജിമോൻ സി ജെ, ബബിത ശ്രീജി, സിനി ജോയി , രമ വിജയൻ, വൈശാഖി, മോളി ബെന്നി എന്നിവർ പങ്കെടുത്തു.
ചിത്രം : പിറവം മുനിസിപ്പാലിറ്റിയിൽ ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാണിക്കുന്നതിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ ബഹിഷ്‌ക്കരിച്ചപ്പോൾ .