സംസ്കാര സാഹിതിയുടെ ചിത്രരചനയും പ്രദർശനവും
പിറവം : പിറവം മണ്ഡലം സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “തിരകൾ” ചിത്രരചനയും പ്രദർശനവും അനുപൂ ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ചെയർമാൻ സി ബി കലേഷ് കുമാർ അധ്യക്ഷതവഹിച്ചു. മുൻ ലളിതകാല അക്കാദമി സെക്രട്ടറി ഷിബു വൈക്കം, ജെയിംസ് കുറ്റിക്കോട്ടയിൽ, വിൽസൺ കെ ജോൺ,കെ ആർ ജയകുമാർ, ഫാദർ ഐസക് ജേക്കബ്, ജില്ലാ ചെയർമാൻ ജേക്കബ് ജോൺ മാണി, ഷാജു ഇലഞ്ഞിമറ്റം, വത്സല വർഗീസ്, ജേക്കബ് സി മങ്കിടി, ജയ്സൺ പുളിക്കൽ, വർഗീസ് ത ച്ചിലും കണ്ടം,ലാൽ പ്രിയൻ പ്രേംസൺ പാഴൂർ, എം കെ സജി, സംസാരിച്ചു, ചിത്രരചനക്ക് എം ബി ബിജു തങ്കച്ചൻ സുരേന്ദ്രൻ ഗോപി തൃപ്പൂണിത്തറ, ടി ആർ സിന്ധു രേഖ ബാബുരാജ് സുലോചന സന്തോഷ് രശ്മി മിനീഷ് നിശാന്തി എന്നിവർ നേതൃത്വം നൽകി. പിറവം വള്ളം കളി പ്രമേയമാക്കിയാണ് ചിത്ര രചന സംഘടിപ്പിച്ചത്.
ചിത്രം :പിറവം വള്ളം കളി പ്രമേയമാക്കി സംഘടിപ്പിച്ച സംസ്കാര സാഹിതിയുടെ ചിത്രരചനയും പ്രദർശനവും അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
