സിപിഐ എം രാമമംഗലം ലോക്കൽ സമ്മേളനം നടത്തി.
പിറവം : കുമരകം നെടുമ്പാശേരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സി.പി. ഐ എം രാമമംഗലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ചിൽഡ്രൻസ് പാർക്ക്, ഷ്ടകാല ഗോവിന്ദ മാരാർ പ്രതിമ, ദുരക്കാഴ്ച സംവിധാനം എന്നിവയുൾപ്പെടുത്തി
കൊടികുത്തിമല ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. എൻ കെ കുഞ്ഞൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു.ഒ സി ബേബി, എം യു സജീവ്, മേഘ സന്തോഷ് എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു.സുമിത് സുരേന്ദ്രൻ സെക്രട്ടറിയായി 11 അംഗ
ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.തുടർന്ന്
വി എൻ പ്രഭാകരൻ നായർ നഗറിൽ നടന്ന പൊതുസമ്മേളനം ജില്ല കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. പി എസ് മോഹനൻ അധ്യക്ഷനായി. കെ പി സലിം ,പി ടി ബിജുമോൻ
തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : സി.പി.ഐ.എം രാമമംഗലം പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു.